August 28, 2026

കഴിവുകെട്ട വനം വകുപ്പ് മന്ത്രി രാജിവെക്കുക ;യൂത്ത് ലീഗ് മന്ത്രിയുടെ കോലം കത്തിച്ചു

0
20240217 144903
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കാട്ടാനയുടെ ആക്രമണത്തില് രണ്ടാഴ്ചയ്ക്കിടെ മൂന്നുപേര് കൊല്ലപ്പെട്ടിട്ടും നിസ്സംഗത തുടരുന്ന വനം വകുപ്പ് മന്ത്രിയുടെയും സംസ്ഥാന സര്ക്കാരിന്റെ നടപടിയില് പ്രതിഷേധിച്ച് യൂത്ത് ലീഗ് കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും വനം വകുപ്പ് മത്രിയുടെ കോലവും കത്തിച്ചു.

വയനാട്ടില്‍ മനുഷ്യ ജീവനുകള്‍ നിരന്തരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതെ വയനാട്ടുകരെ നിരന്തരം അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്ന വയനാടിന്റെ ചുമതല വഹിക്കുന്ന

വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേ പ്രകടനം.

പ്രതിഷേധ പ്രകടനത്തിന്

യൂത്ത് ലീഗ് ജില്ലാ

ജില്ലാ പ്രസിഡണ്ട് എംപി നവാസ്, മുസ്ലിം ലീഗ് കല്‍പ്പറ്റ മുന്‍സിപ്പല്‍ സെക്രട്ടറി സി കെ നാസര്‍ , യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി ,യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് നൗഫല്‍ കക്കയത്ത്, സെക്രട്ടറി ഷമീര്‍ ഒടുവില്‍ , ബഷീര്‍ എന്‍ കെ ,മൂച്ചിക്കാടന്‍ ബാപ്പു, അംജദ് ബിന്‍ അലി, നിഷാദ് ടി എസ്, മന്‍സൂര്‍ ജഹാന്‍,ഷംനാസ് റാട്ടക്കൊല്ലി, മുജീബ് എന് കെ ,ഷമീര്‍ ഓ പി , സാദിഖ് മാട്ടില്‍,റബീല്‍ അമ്പാന്‍ അമ്പിലേരി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *