ഗവർണർ ജില്ലയിലെത്തി. വന്യമൃഗശല്യത്തിൻ്റെ ആശങ്ക അറിയിച്ച് മലയോര സംരക്ഷണ വേദി
മാനന്തവാടി: വിവിധ കര്‍ഷക സാംസ്‌കാരിക മത സംഘടന വ്യാപാരികളുടെ കൂട്ടായ്മയായ മലയോര സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ വന്യമൃഗ ശല്യങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ കേരള ഗവര്‍ണറെ അറിയിച്ചു. അദ്ദേഹം അനുഭവപൂര്‍വ്വം ഈ വിഷയങ്ങളില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കാമെന്ന് മറുപടി നല്‍കിയതായി മലയോര സംരക്ഷണ വേദി ഭാരവാഹികള്‍ അറിയിച്ചു. വയനാട്ടിലെ വനംവകുപ്പിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും വന്യമൃഗങ്ങള്‍ വഴി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടകൊണ്ട് നിവേദനവും സമര്‍പ്പിച്ചു.
വി ഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ,കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ മഠത്തില്‍,മനു വയനാട്,സിബി മാനന്തവാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി ,
Leave a Reply