May 3, 2026

മന്ത്രിമാർ ജില്ലയിലെത്തി; കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

0
Img 20240220 111626
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാർ ജില്ലയിലെത്തി. ബത്തരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാട്ടി. അമൽജോയി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ. രാജൻ, കെ. രാധാകൃഷ്ണൻ എന്നിവർ ബത്തേരി ഐബിയിൽ അവലോകന യോഗവും തുടർന്ന് കലക്ടറേറ്റിൽ ഉന്നത തല യോഗവും ചേരും. ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കും. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *