May 20, 2024

വേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ  ദാഹജല പന്തലിന് തുടക്കമായി

0
Img 20240222 1752102wad1rd

 

കൽപ്പറ്റ: വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ ടൗണുകളിലും വഴിയോരങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘സ്നേഹമൊരു കുമ്പിൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ദാഹജല പന്തൽ ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും വേനൽ കാലത്ത് ഡിവൈഎഫ്ഐ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. മീനങ്ങാടി ടൗൺ യൂണിറ്റ് മീനങ്ങാടിയിൽ സ്ഥാപിച്ച ദാഹജല പന്തൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി പി ഋതുശോഭ് ഉദ്ഘാടനം ചെയ്തു. അനസ്, മനു എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *