April 15, 2024

നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ – ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു

0
20240223 170807

കൽപ്പറ്റ : കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര വയനാട് ജില്ലാതല പ്രസംഗമത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ നിർവ്വഹിച്ചു. മത്സരത്തിൽ അനു പൗലോസ് ഒന്നാം സ്ഥാനവും കെ. എസ്. വർഷ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾ ഫെബ്രുവരി 24 നു നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. സംസ്ഥാനതല വിജയികൾ മാർച്ച് 4, 5 തീയതികളിൽ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കും. ദേശീയതല വിജയികൾക്ക് യഥാക്രമം 2 ലക്ഷം,1.5 ലക്ഷം,1 ലക്ഷം, 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *