മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ 12 സ്ഥലത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം ഐ.സി. ബാലകൃഷ്ണൻ എം.എൽ എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചത്. കൂടുതൽ വിളക്കുകൾ ഇനിയും അനുവദിക്കും. വന്യമൃഗ ശല്യം പ്രതിരോധിക്കാനുള്ള ഇത്തരം വിളക്കുകൾ, വനാതിർത്തിയിലെ തൂക്കു വേലി എന്നിവ പ്രദേശവാസികളുടെ ഉത്തരവാദിത്വത്തിൽ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക വനാതിർത്തിയിൽ തൂക്കു വലിക്കു പുറമെ കടുവയടക്കമുള്ള വന്യമൃഗങ്ങളെ തടയാനുള്ള വേലിയും നിർമിക്കും. പാറക്കടവിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈജു പഞ്ഞിത്തോപ്പിൽ, ഷിനു കച്ചിറയിൽ, വർഗീസ് മുരിയൻ കാവിൽ, കെ.സി. വർഗീസ്, മനുമോൻ ഐക്കര, ഫ്രാൻസീസ് പഞ്ഞിക്കാലായിൽ, ബേബി മാരിക്കുടി, നാരായണൻ വേലുമാവുടി, ഷാജി തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.





Leave a Reply