May 2, 2026

ബോട്ടുകളില്‍ സുരക്ഷിത യാത്രയൊരുക്കണം

0
20240224 214327
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ടൂറിസ്റ്റ്, യാത്രാ ബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്ക് ബോട്ടുടമസ്ഥന്‍, മാസ്റ്റര്‍, യാത്രക്കാര്‍ എന്നിവര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്‍, സര്‍വ്വേ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ യാത്രക്കാര്‍ പ്രവേശിക്കാന്‍ പാടുള്ളു. ബോട്ടിലെ അപ്പര്‍ ഡെക്കില്‍ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ പ്രവേശിക്കാവൂ. അപകട സാധ്യതയുണ്ടെന്ന് മനസ്സിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകുകയോ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം, പ്ലാസ്റ്റിക്ക് കുപ്പികളിലെ ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. യാത്രയില്‍ അഗ്നിബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുള്ള പക്ഷം അത് ബോട്ടിലെ ജീവനക്കാരെയോ യാത്രക്കാരെയോ അറിയിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *