May 2, 2026

തേയിലനുള്ളി മിച്ചം പിടിച്ചു; തോട്ടം തൊഴിലാളികളുടെ ആകാശയാത്ര നാളെ

0
20240226 182705
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിമാനയാത്ര നടത്തണമെന്ന ഒരു കൂട്ടം തോട്ടം തൊഴിലാളികളുടെ സ്വപ്നം പൂവണിയുന്നു. നിത്യ കൂലിയിൽ നിന്നും മിച്ചം പിടിച്ച തുക സ്വരുകൂട്ടി 12 അംഗ സ്ത്രീ തൊഴിലാളികൾ നാളെ പറന്നുയരും. മുണ്ടക്കെെ പ്രദേശത്തെ എച്ച്.എം.എൽ തോട്ടംതൊഴിലാളികളാണ് ബാംഗ്ളൂരിലേക്ക് വീമാനയാത്ര നടത്തി ശ്രദ്ധേയമാകുന്നത്.

നാളെ രാവിലെ 4 മണിക്ക് തുടങ്ങുന്ന യാത്ര 10 മണിയുടെ കോഴിക്കോട് നിന്നും ബാംഗ്ളൂർ ഇൻഡിഗോ എക്സ്പ്രസിൽ കയറി 11 ;15 ഓടെ ബാംഗ്ളൂര്‍ എത്തും.. വെെകിട്ട് കോഴിക്കോട്ടേക്ക് ട്രെയിനിൽ തിരിച്ചു വരും.

ടൂര്‍ ഓപ്പറേറ്ററും, ഓള്‍കേരളാ ടൂറിസം അസോസിയേഷന്‍ എക്സിക്യുട്ടീവുമായ രമേഷ് വയനാടാണ് ഇവരെ നിയന്ത്രിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *