May 20, 2024

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു 

0
20240228 095325

 

കൽപ്പറ്റ:സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *