July 30, 2026

വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ നീക്കി

0
20240229 102442
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ബി ജെ പി ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പുല്‍പ്പള്ളി പ്രതിഷേധ സമരം തീവ്രമാകാന്‍ കാരണം ളോഹയിട്ട ചിലരാണെന്ന് പുല്‍പ്പള്ളിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വിവാദ പരാമര്‍ശം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടിയെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *