May 8, 2024

വോളി നൈറ്റ് ;കമ്മനയിൽ വോളിബോള്‍ ടൂര്‍ണ്ണമെന്റ്

0
20240229 195546

മാനന്തവാടി: ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിസ്തുല സേവനം നടത്തി വരുന്നകമ്മന ഒരുമ സ്വാശ്രയസംഘത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം ‘ഒരുമ വോളി നൈറ്റ് 2024”എന്ന പേരില്‍ മാര്‍ച്ച് 2ന് കമ്മന കുരിശ്ശിങ്കലില്‍ സഞ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് നെല്ലിച്ചുവട്ടില്‍ എന്റ്ര്‌പ്രൈസസ് സ്പോണ്‍സര്‍ ചെയ്യുന്ന എന്‍.പി പൈലി സ്മാരക ട്രോഫിയും,ക്യാഷ് അവാര്‍ഡും. രണ്ടാം സമ്മാനക്കാര്‍ക്കായി നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ,ക്യാഷ് അവാര്‍ഡും നല്‍കും.എടവക ഗ്രാമപഞ്ചായത്ത് പ്രസിസണ്ട് അഹമ്മദ്കുട്ടി ബ്രാന്‍ വൈകുന്നരം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരളപോലീസ് കെ എസ് ഇ ബി തുടങ്ങിയ പ്രമുഖടീമുകളിലെ കളിക്കാരാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നകത്.വാര്‍ത്ത സമ്മേളത്തില്‍ ഷിബി നെല്ലിച്ചുവട്ടില്‍, വിനോദ് കുമാര്‍, റിനോജ് റ്റി. എം , ഏല്‍ദോ പി.കെ.എന്നിവര്‍ പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *