May 9, 2024

വയോജനങ്ങളുടെ മനസ്സ് നിറച്ച് ചെന്നലോട് വാർഡിൽ വയസ്സഴക്

0
20240301 204947

 

ചെന്നലോട്: ആയുസ്സിന്റെ വലിയൊരു ഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച് ജീവിതത്തിൻറെ പുതിയൊരു ഘട്ടത്തിലേക്ക് കടന്ന പ്രദേശത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ചെന്നലോട് വാർഡിൽ വയസ്സഴക് 2024 എന്ന പേരിൽ വയോജന സ്നേഹസംഗമം സംഘടിപ്പിച്ചു. ചെന്നലോട് സെൻറ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഇഎം സെബാസ്റ്റ്യൻ നഗറിൽ വച്ച് നടന്ന പരിപാടി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും പ്രമുഖ പ്രഭാഷകനുമായ റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ താജ് മൻസൂർ, മാനസികാരോഗ്യ വിദഗ്ധൻ ജിനേഷ് ജോസഫ് എന്നിവർ വിഷയാവതരണം നടത്തി.

 

പരിപാടിയോടനുബന്ധിച്ച് വിവിധ സർക്കാർ സേവനങ്ങൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, വിവിധ ആനുകൂല്യങ്ങൾക്കുള്ള സഹായകേന്ദ്രം, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്സ്, ട്രൈബൽ വകുപ്പ് സേവനങ്ങൾ, സാമ്പത്തിക സാക്ഷരത സഹായകേന്ദ്രം, കുടുംബശ്രീ തൊഴിൽമേള തുടങ്ങിയ സേവനങ്ങളും കലാപരിപാടികളും നടന്നു. കളിയും ചിരിയും കുറച്ച് കാര്യങ്ങളുമൊക്കെയായി നടന്ന വയസ്സഴക് പരിപാടിയിലെ വയോജനങ്ങളുടെ പ്രാതിനിത്യം ശ്രദ്ധേയമായി. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടു പോകാതെ മനസ്സിന് ആരോഗ്യവും സന്തോഷവും ഉണ്ടാവുമ്പോൾ വയസ്സും ഒരു അഴകാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടി. 60 മുതൽ 96 വയസ്സുവരെ പ്രായപരിധിയിലുള്ളവർ പങ്കാളികളായി. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ എം എ ജോസഫ്, സി ടി ചാക്കോ, എ കെ മുബഷിർ, എൻ മാത്യു, ടി ഡി ജോയ്, ജോസ് മുട്ടപ്പള്ളി, ടി ഡീ ജോണി, ഹെൽത്ത് സൂപ്പർവൈസർ എം ബി മുരളി, ജെ എച്ച് ഐ ചാർലി, ഫൈസൽ മച്ചിങ്ങൽ, കെ ശരത് രാജ്, ജയ്മോൻ ജംഗിൾ ട്രഷേഴ്സ്, സജീറ അഷറഫ് തുടങ്ങിയവർ സംസാരിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് സ്വാഗതവും എഡിഎസ് പ്രസിഡൻറ് ഷീന ഗോപാലൻ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *