May 11, 2026

സൃഷ്ടാവിനെ അനുസരിച്ചുള്ള ജീവിതം നയിക്കാൻ മുന്നോട്ട് വന്നാലേ ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയൂ.

0
Img 20240304 091417
By ന്യൂസ് വയനാട് ബ്യൂറോ

 

ബാവലി:സൃഷ്ടാവിനെ അനുസരിച്ചുള്ള ജീവിതം നയിക്കാൻ മുന്നോട്ട് വന്നാലേ ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയൂവെന്ന്സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ സൈതാലിക്കുട്ടി ഉസ്താദ് കോറാട് പറഞ്ഞു.

ബാവലി മഖാം ആണ്ട് നേർച്ച യുടെ സമാപനത്തോടനുബന്ധിച്ചുള്ള കൂട്ടപ്രാത്ഥനക്ക് നേതൃത്വം നൽകി കൊണ്ട് പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.എം.ഹസ്സൻ മുസ്ല്യാർ, അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ പാണക്കാട്, എസ്.മുഹമ്മദ് ദാരിമി, സയ്യിദ് ഹുസൈൻ തങ്ങൾ താനൂർ ശമീം ഫൈസി, ഇ.എം.അബ്ദുൽ കരീം ഹാജി, പി.എച്ച്.ലത്തീഫ്എന്നിവർ സംബന്ധിച്ചു.

കർണ്ണാടക കേരള അതിർത്തിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാവലി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ളഖത്തം ദുആ ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നേത്യത്വം നൽകി.

മഹല്ല് കമ്മറ്റിസെക്രട്ടറി എം.കെ.ഹമീദലി സ്വാഗതവും, ചെയർമാൻ ഹാരിസ് പള്ളത്ത് നന്ദിയും പറഞ്ഞു.

നേർച്ച ഭക്ഷണം വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *