സിദ്ധാര്‍ത്ഥിന്റെ മരണം ;മഹിള കോണ്‍ഗ്രസ്സ് സത്യാഗ്രഹം നടത്തി
കല്‍പ്പറ്റ:- വയനാട് ജില്ല മഹിള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ‘സത്യാഗ്രഹ സമരം’ജില്ലാ പ്രസിഡന്റ് ജിനി തോമസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തി. സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കുക, പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തിയത്. അഡ്വ. ടി. സിദ്ധിഖ് എം.എല്‍ എ സമരം ഉദ്ഘാടനം ചെയ്തു. ഡി. സി. സി പ്രസിഡന്റ് എന്‍ . ഡി അപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി.ഐ എന്‍ റ്റി യു സി വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ആലി, കെ. പി. സിസി മെമ്പര്‍ കെ. എല്‍. പൗലോസ്, പി.കെ. ജയലക്ഷമി, ഗൗതം ഗോകുല്‍ദാസ് , ചിന്നമ്മ ജോസ്, നജീബ് കരണി,പി. ബീന തോമസ്, എ എം നിഷാന്ത്, ഇ. എ. ശങ്കരന്‍, ജില്ലാ ഭാരവാഹികളായ ഉഷതമ്പി, മേഴ്‌സി ബാബു, സ നിത്യ സിജുകുമാര്‍, പി. അജിത, കെ. ബിന്ദു സജീവ്,എസ്. ബീന ജോസ്, ലൗലി ഷാജു, രജനി ചന്ദ്രന്‍, പി.പ്രസന്ന, എ .രാജറാണി, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സെബിന്‍ , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ഐഎന്‍ റ്റി യു സി , ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply