May 9, 2024

വയനാട് കര്‍ഷക കൂട്ടായ്മ കളക്ടറേറ്റ് ധര്‍ണ്ണ നടത്തി

0
20240306 191859

 

കല്‍പ്പറ്റ:- കാടും നാടും വേര്‍തിരിക്കുക, വയനാട്ടില്‍ മതിയായി ചികിത്സ സൗകര്യം ലഭ്യമാക്കുക, പുഴിത്തോട് ,പടിഞ്ഞാറത്തറ ചുരമില്ല പാത യാഥാര്‍ത്ഥ്യമാക്കുക, കബനി നദീജലം വയനാടിന് പൂര്‍ണമായും കൃഷിക്ക് ഉപയുക്തമാക്കുക.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും കാര്‍ഷിക മേഖലയിലേക്ക് മാറ്റുക.തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ കര്‍ഷക പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് ഇ. പി.ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ണാടക രാജ്യ റൈത്ര സംഘം പ്രസിഡണ്ട് ചുക്കി നഞ്ചുണ്ട സ്വാമി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.എ ഡി . ടി. യു. ബാബു, ജോയ് മണ്ണാര്‍തോട്ടം, പി .സജി ജോണ്‍,ബിനോയ് ജോസഫ്, സാജന്‍ പൊരുന്നിയില്‍, ഹെലന്‍ മാത്യു, ജയപ്രഭ ബാബുരാജ് ടി . യു.കുര്യന്‍ , പി കെ വിപിന ചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. ബിജു പൈനാടത്ത് സ്വാഗതവും, മോഹനന്‍ നങ്ങേലി നന്ദിയും പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യര്‍ക്ക് ഒരു കോടി രൂപ മിനിമം നഷ്ടപരിഹാരം നല്‍കണമെന്നും, മനുഷ്യന്റെ ആവാസവ്യവസ്ഥകളിലേക്ക് വന്യജീവി കളുടെ കടന്നുകയറ്റം തടയേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു. വയനാടന്‍ ജനതയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കര്‍ണാടക കര്‍ഷക ജനതയുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രഖ്യാപിച്ചു.ധര്‍ണ്ണയ്ക്ക് പി കെ രാജീവന്‍, ജോസ് വിരിപ്പാമാറ്റം, ഫ്രാന്‍സിസ് നീര്‍വാരം, ജോര്‍ജ് കൊയിലേരി, ആനന്ദ് പി ടി, വിന്‍സന്റ് ചീക്കല്ലൂര്‍, ബിജു വാഴവറ്റ, പ്രീത ശ്രീനിവാസന്‍, സനല്‍കുമാര്‍ കേണിച്ചിറ, ബിജു ജോസ് കാപ്പിക്കളം, മുരളീധരന്‍

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *