May 11, 2026

8 ചാക്ക് കുരുമുളക് മോഷണം പോയതായി റിപ്പോർട്ടുകൾ

0
Img 20240317 175503
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: അമ്പലവയൽ മഞ്ഞപ്പാറയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എട്ടു ചാക്ക് കുരുമുളക് മോഷണം പോയതായി പരാതി. സംഭവത്തിൽ അമ്പലവയൽ പോലീസ് അന്വേഷണം ആരംഭിച്ചു. നരിക്കുണ്ട് സ്വദേശി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 8 ചാക്ക് കുരുമുളകാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം പോയത്.

ശനിയാഴ്ച ഗോഡൗണിൽ എത്തിയ തൊഴിലാളികൾ ഗോഡൗണിന്റെ വാതിൽ തുറന്ന് കിടന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ, നടത്തിയ അന്വേഷണത്തിലാണ് എട്ടുചാക്ക് കുരുമുളക് മോഷണം പോയതായി കണ്ടെത്തിയത്. കച്ചവടക്കാരനായ ഷെഫീഖ് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കുരുമുളക്, കാപ്പി,അടക്ക തുടങ്ങിയ സാധനങ്ങൾ മഞ്ഞപ്പാറയിലെ ഗോഡൗൺ പരിസരത്തുള്ള കളത്തിൽ ഉണക്കിയതിനു ശേഷം ഗോഡൗണിൽ തന്നെ സൂക്ഷിക്കാറായിരുന്നു.

ഇത്തരത്തിൽ സൂക്ഷിച്ച കുരുമുളകാണ് മോഷണം പോയത്. സംഭവ സ്ഥലത്ത് നിന്ന് പോലീസിന് മയക്കുമരുന്ന് കുത്തിവെക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും സിഗരറ്റ് കുറ്റികളും ലഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *