ക്ഷാമബത്ത ജീവനക്കാരുടെ അവകാശം: കെ പി എസ് ടി എ
കൽപ്പറ്റ : ക്ഷാമബത്ത അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശമാണെന്നും സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുള്‍മജീദ് പ്രസ്താവിച്ചു. വയനാട് ജില്ലാ കമ്മിറ്റി കല്പറ്റയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്ത പ്രഖ്യാപിച്ചതിലുള്ള വിവേചനം സംസ്ഥാനത്തെ ജീവനക്കാരെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്ത കുടിശ്ശികയില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ക്ക് 14% ക്ഷാമബത്ത അനുവദിച്ചപ്പോള്‍ തുച്ഛ വരുമാനമുള്ള മറ്റു ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേവലം 2% ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്. ശമ്പള പരിഷ്‌കരണ കുടിശികയുള്‍പ്പെടെ തടഞ്ഞുവയ്ക്കപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കാത്ത പക്ഷം സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ് ഗിരീഷ് കുമാര്‍, കെ.സുരേഷ്, ടി എന്‍ സജിന്‍, ടി എം അനൂപ് , എം.എം.ഉലഹന്നാന്‍,എം അശോകന്‍,എം പ്രദീപ് കുമാര്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ജോസ് മാത്യു, വി പി പ്രേംദാസ്, ഒ കെ കുഞ്ഞികൃഷ്ണന്‍, ആര്‍ കെ രാജശ്രീ, എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply