കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും: യു ഡി എഫ് കല്‍പ്പറ്റ, ബത്തേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ
കല്‍പ്പറ്റ: യു ഡി എഫ് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഇന്ന് (മാര്‍ച്ച് 18 തിങ്കള്‍) നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.
രാഹുല്‍ഗാന്ധി എം പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള കമ്മിറ്റി രൂപീകരണവും, പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ ചാണ്ടി ഉമ്മന്‍, റോജി എം ജോണ്‍, എ പി അനില്‍കുമാര്‍ ,ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാവിലെ പത്തരക്ക് ബത്തേരി മുന്‍സിപ്പല്‍ ടൗണില്‍ ഹാളില്‍ നടക്കും.
മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മാര്‍ച്ച് 21ന് രാവിലെ 10ന് വീണാ തിയേറ്ററിനു സമീപത്തെ ഡയാന ക്ലബ്ബ് ഹാളില്‍ കെ.സി. വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.





Leave a Reply