May 11, 2026

ഇടുക്കി മാങ്കുളത്ത് പിഞ്ച് കുഞ്ഞടക്കം നാല് പേരുടെ ജീവനെടുത്ത അപകടം: റോഡ് നിർമ്മാണത്തിൽ അപാകാത ചൂണ്ടിക്കാട്ടി നാട്ടുകാർ: ഉത്തരവാദി പി ഡബ്ല്യുഡി എന്നും ആക്ഷേപം

0
Img 20240320 Wa0031
By ന്യൂസ് വയനാട് ബ്യൂറോ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പിഞ്ച് കുഞ്ഞടക്കം നാലുപേരുടെ ജീവനെടുത്ത അപകടത്തിനു കാരണം റോഡ് നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ പറയുന്നു. പേമരം വളവിൽ തുടർച്ചയായി നടക്കുന്ന പതിനൊന്നാമത്തെ അപകടമാണ് ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. നിർമാണ വേളയിൽതന്നെ ഉണ്ടായേക്കാവുന്ന അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

റോഡ് വീതി കൂട്ടുന്നതിനായി ഭൂമിവിട്ടുകൊടുക്കാൻ തയാറായിട്ടും വീതി അധികൃതർ കൂട്ടിയില്ലെന്ന് പ്രദേശവാസിയായ ലില്ലിക്കുട്ടി തുറന്നടിച്ചു. റോഡിന്റെ അപകടസാധ്യതയും, നിർമ്മാണത്തിലെ അപാകതയും ചൂണ്ടികാണിച്ചു പരാതി പറഞ്ഞ് മടുത്തെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസഫ് പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മാങ്കുളം പേമരം വളവിൽ തമിഴ്‌നാട്ടിൽ നിന്നും സഞ്ചാരികളുമായെത്തിയ ട്രാവലർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം നാൽപ്പതടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *