May 11, 2026

വടുവന്‍ഞ്ചാല്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നിലവില്‍ വന്നു

0
Img 20240320 091324
By ന്യൂസ് വയനാട് ബ്യൂറോ

വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടൗണ്‍ഷിപ്പായ വടുവന്‍ഞ്ചാല്‍ ട്രാഫിക് പരിഷ്‌കരണത്തില്‍ തീരുമാനമായി. കോഴിക്കോട് ഗൂഢലൂര്‍ ഊട്ടി റോഡിന്റെയും, സുല്‍ത്താന്‍ ബത്തേരി മൈസൂര്‍, ബാഗ്ലൂര്‍ റോഡിന്റെയും പ്രധാന ജംഗ്ഷന്‍ ടൗണാണ് വടുവഞ്ചാല്‍. വേഗത്തില്‍ വികസിതമാകുന്ന ഈ ടൗണില്‍ നിലവില്‍ 135 ലധികം ഓട്ടോറിക്ഷകളും, ഇരുപതിലധികം ടാക്‌സി ജീപ്പുകളും, ടൂറിസ്റ്റ് ടാക്‌സി, മാജിക് ഐറിഷ്, സ്വകാര്യ വാഹനങ്ങളും ഉണ്ട്. കൂടാതെ ഊട്ടി, കോയമ്പത്തൂര്‍, തുടങ്ങിയ അന്തര്‍ സംസ്ഥാന വാഹനങ്ങളും ഇന്റെര്‍ഡിസ്ട്രിക്റ്റ് വാഹനങ്ങളും കടന്നു പോകുന്നത് ഇതുവഴിയാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്റെ അധ്യക്ഷതയില്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആര്‍ റ്റി ഒ പ്രതിനിധികളും എസ് എച്ച് ഒ മേപ്പാടി പ്രതിനിധികൾ, ഓട്ടോ, ജിപ്പ്, ഗുഡ്സ്സ്, വ്യാപാരി – വ്യവസായി, രാഷ്ട്രീയ പ്രതാനിധികളുടെയും സംയുക്ത യോഗത്തിലാണ് പരിഷ്കരണത്തിനുള്ള തീരുമാനം ഉണ്ടായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *