September 1, 2026

വേനൽ മഴക്ക് സാധ്യത ; 12 ജില്ലകളിൽ അറിയിപ്പ്

0
Img 20240320 135940zlc0evi
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരളത്തിൽ നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

 

വേനൽ മഴ നിരവധി രോഗങ്ങൾക്ക് കാരണമാകും, അതിനാൽ ആദ്യത്തെ വേനൽ മഴ നനയാതിരിക്കുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *