October 4, 2026

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ നാളെ രമേശ്‌ ചെന്നിത്തല ഉൽഘാടനം ചെയ്യും

0
Img 20240320 150046rwkavqe
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ നാളെ രാവിലെ പത്ത് മണിക്ക് വള്ളിയൂർക്കാവ് റോഡിലെ ഡയാന ക്ലബ്ബിൽ വെച്ച് നടത്തപ്പെടും. രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.

 

സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, എ.പി.അനിൽകുമാർ എം.എൽ.എ.ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ജനറൽ സിക്രട്ടറി ടി.മുഹമ്മദ്, പി.സിദ്ധീഖ് എം.എൽ.എ.എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.കെ.ജയലക്ഷ്മി, കെ. വിശ്വനാഥൻ മാസ്റ്റർ, എന്നിവർ സംബന്ധിക്കും

മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമുള്ള കൺവെൻഷനുകൾ മാർച്ച് 20, 21, തീയ്യതികളിൽ നടത്തപ്പെടുമെന്ന് യു.ഡി.എഫ്. ചെയർമാൻ അഡ്വ.എൻ.കെ. വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *