June 16, 2026

ഫിസിക്കൽ മെഡിസിന്റെ നേതൃത്വത്തിൽ പ്രത്യേക ഡയബറ്റിക് ഫൂട് ക്യാമ്പ്‌ മാർച്ച് 28 വരെ

0
Img 20240320 150037
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 21 മുതൽ 28 വരെ പ്രത്യേക ഡയബറ്റിക് ഫൂട് ക്യാമ്പ് നടത്തുന്നു. പി. എം.ആർ വിഭാഗം തലവൻ ഡോ.ബബീഷ് ചാക്കോ നേതൃത്വം നൽകുന്ന ക്യാമ്പിൽ ദീർഘ കാലമായി പ്രമേഹം മൂലം കൈകാലുകളിലെ സംവേദനം നഷ്ടപ്പെട്ടവർക്കോ വേദനയും മരവിപ്പും അനുഭവപ്പെടുന്നവർക്കോ മറ്റു കാരണങ്ങളാലോ കൈകാലുകൾക്ക് അംഗഭംഗം സംഭവിച്ചവർക്കോ ഈ ക്യാമ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ സൗജന്യ പരിശോധനയും ഒക്യൂപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ തെറാപ്പികളും സൗജന്യമായി ലഭ്യമാകും. ഒപ്പം കൃത്രിമ കൈകാലുകൾ ആവശ്യമായി വരുന്ന രോഗികൾക്ക് 50% ഇളവോട് കൂടിയും പ്രമേഹരോഗികൾക്ക് കാലിലെ ബുദ്ധിമുട്ടുകൾക്കനുസരിച്ചുള്ള പരിഷ്കരിച്ച പാദരക്ഷകൾക്ക്‌ 20% ഇളവും നൽകുന്നതോടൊപ്പം ഇവർക്കുള്ള സൗജന്യ പരിശീലനവും നൽകുന്നു.ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8589000456,

8111881086 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *