June 16, 2026

ഡ്രൈവിംഗ് സ്കൂൾ ഓണർസ് സമിതിയുടെ കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

0
20240320 180640
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : മോട്ടോർ വാഹന വകുപ്പിനെതിരെ ഡ്രൈവിംഗ് സ്ക്‌കൂൾ ഓണേഴ്‌സ് സമിതിയുടെ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. അശാസ്ത്രീയവും അപ്രായോഗികവുമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെയായിരുന്നു പ്രതിഷേധ സമരം.വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.കെ. തുളസിദാസ് ഉദ്ഘാടനം ചെയ്തു.

അശാസ്ത്രീയവും അപ്രായോഗികവുമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ നിന്നും ഗതാഗത വകുപ്പ് പിന്മാറുക,കോർപറേറ്റുകൾക്കു വേണ്ടി ഡ്രൈവിംഗ് സ്ക്‌കൂൾ മേഖലയെ ഇല്ലാതാകാൻ ഗൂഢാലോചന നടത്തുന്ന ഉദ്യോഗസ്ഥ വർഗ താല്പര്യം ജനാതിപത്യ ഭരണാധികാരികൾ തിരിച്ചറിയുക,ഡ്രൈവിംഗ് സ്കൂ‌ൾ ഉടമകളെ ഇല്ലായ്‌മ ചെയ്യാൻ വേണ്ടി ഇറക്കിയ 4/24 സർക്കുലറിലെ എല്ലാ കരിനിയമങ്ങളും പിൻവലിക്കുക,ഗതാഗത വകുപ്പ് സ്വന്തം ചിലവിലും നിയത്രണത്തിലും ടെസ്റ്റ് ഗ്രൗണ്ടുകൾ ഉണ്ടാകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.സമിതി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ എൻ.എ. അധ്യക്ഷനായിരുന്നു. ഡ്രൈവിംഗ് സ്കൂ‌ൾ ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി സനോജ് കുമാർ,ജില്ലാ സെക്രട്ടറി ഷൈജു,വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പ്രസന്നകുമാർ, ബാബു പായിക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *