May 7, 2026

ഏറനാട് മണ്ഡലത്തെ ഇളക്കി മറിച് ഇടത് മുന്നണി സ്ഥാനാർഥി ആനി രാജയുടെ നൈറ്റ്‌ മാർച്ച്

0
Img 20240320 214940
By ന്യൂസ് വയനാട് ബ്യൂറോ

ഏറനാട്: ഏറനാടിന്റെ ഹൃദയഭാഗമായ പുത്തലം മുതൽ മമത ജംഗ്ഷൻ വരെ ഒരു കിലോ മീറ്ററോളം നീണ്ട നൈറ്റ്‌ മാർച്ചിൽ ആയിരങ്ങൾ അണി നിരന്നു. കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെയും, സി എ എ നിയമത്തിനെതിരെയും ജനങ്ങൾക്ക് ഉള്ള രോക്ഷവും എതിർപ്പും വിളിച്ചു പറഞ്ഞാണ് മാർച്ചിലുടനീളം അണികൾ നടന്നത്. ഒരേ മനസോടെ ജീവിക്കുന്ന ഇന്ത്യൻ ജനതയെ മതത്തിന്റെയും, ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാൻ നരേന്ദ്ര മോദി യും അമിത് ഷാ യും നടത്തുന്ന ഗൂഡ നീക്കങ്ങൾ തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുമെന്നും, സംഘ പരിവാർ ഏജന്തകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുമെന്നും ആനി രാജ. വയനാട് മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കാൻ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിചാണ് നൈറ്റ്‌ മാർച്ച് അവസാനിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *