താമരശ്ശേരിയിൽ വിനോദ യാത്രാസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്
താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. ഏഴുപേർക്ക് പരിക്കേറ്റു. വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി ഒറ്റപ്പള്ളിക്കൽ സ്വദേശികൾ സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ഷഹന (13), റഹീമ, ഷഹീറ (33), നഹീം (11), ഇസ്മയിൽ(18), സിയാദ്(21), ഖദീജ(63) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.




Leave a Reply