May 9, 2024

കണ്ണൂരിൽ തമ്പടിച്ച് കടുവകൾ, ഭരണാധികാരികൾ നോക്കുകുത്തികളാകുന്നു, കെ സി വൈ എം മാനന്തവാടി രൂപത

0
Img 20240320 221650xplsths

മാനന്തവാടി : കണ്ണൂരിൽ കടുവകൾ നാട്ടിലിറങ്ങിട്ട് ഒൻപതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂരിലെ വിവിധ ഭാഗങ്ങളായ അടക്കാത്തോട്, കൊട്ടിയൂർ എന്നീ പ്രദേശങ്ങളിൽ തുടർച്ചയായി കടുവകൾ ഇറങ്ങുന്നതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കടുവ ജനവാസ മേഖലയിൽ ഒൻപത് ദിവസങ്ങളിലായി ചുറ്റി നടന്നിട്ടും ഒന്നിലെറെ കടുവകൾ ടൗൺ പ്രദേശങ്ങളിൽ യഥേഷ്ടം വിഹരിക്കുമ്പോഴും അധികൃതർ മൗനം പാലിക്കുന്നു എന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതും പ്രതിഷേധർഹമാണെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു. ഒന്നിലെറെ കടുവകൾ പല പ്രദേശങ്ങളിലും ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ അതിവേഗം നടപടികൾ സ്വീകരിക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തികഞ്ഞ അലംഭാവമാണ് കാണുന്നത്. ഇത് ജനങ്ങളുടെ ജീവൻ്റെ സംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു എന്നതും ശ്രദ്ധേയമാണ്.

 

കടുവകൾ ഇറങ്ങുന്നതും നിരോധനാജ്ഞ ഏർപ്പെടുത്തുന്നതും സാധാരണ സ്ഥിതിയാക്കി മാറ്റുന്ന ഭരണകൂടം യഥാർത്ഥത്തിലുള്ള പ്രശ്നപരിഹാരത്തിന് അല്ല ശ്രമിക്കുന്നത് എന്നത് പരസ്യമായ യാഥാർത്ഥ്യമാണ്. ജനങ്ങളുടെ അവകാശത്തെ ഹഹിക്കുന്ന ഭരണാധികാരികളുടെ നിരുത്തരവാദിത്വ പ്രവർത്തനങ്ങൾ അധികാരികളുടെ കഴിവുകേടും ജനാധിപത്യ രാജ്യത്തിൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുവാൻ സർക്കാരിന് കഴിയുന്നില്ല എന്നതും വ്യക്തമാക്കുന്നതാണ്.

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാര വർഗ്ഗം നിസ്സംഗമായി നിൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് ഈ 9 ദിനങ്ങളിലായി കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന കടുവളെ കണ്ടെത്തി അവയെ ജനവാസ മേഖലയിൽ നിന്നും മാറ്റേണ്ടതായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും യാതൊരു കാരണവശാലും ഇത്തരത്തിൽ കടുവകൾ നാട്ടിൽ എത്തത്തക്ക വിധത്തിലുള്ള സ്ഥിതിഗതികൾ ഉണ്ടാവാതിരിക്കാനും വനംവകുപ്പ് ജീവനക്കാരും ഭരണാധികാരികളും ശ്രദ്ധ പുലർത്തണമെന്നും അല്ലാത്തപക്ഷം ജനങ്ങൾ സ്വയം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട പ്രവർത്തനങ്ങളിലേക്ക് പോവുക തന്നെ ചെയ്യും എന്നും ഇത്തരത്തിൽ നാടിനെ കാടാക്കാനുള്ള ഗൂഢാലോചനക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ തുടർന്നും മാനന്തവാടി രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും രൂപതാ സമിതി അറിയിച്ചു.

വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ , സെക്രട്ടറി അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമൺ കാവുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച് എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *