August 31, 2026

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

0
ksrtc (3)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. ഇന്ന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയിലെത്തി. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഒരാഴ്ചയ്ക്കിടെ പവന് 6080 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 760 രൂപയും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന് വില കുറഞ്ഞത്.

തുടർച്ചയായ മുന്നേറ്റത്തിന് ശേഷം സ്വർണ വില കഴിഞ്ഞ വാരം കനത്ത തകർച്ച നേരിട്ടു. ഒരവസരത്തിൽ ഔൺസിന് 4,687 ഡോളർ വരെ ഉയർന്ന സ്വർണ വില വാരാന്ത്യത്തിൽ 4,445 ഡോളറിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വാരം വിലയിൽ അഞ്ച് ശതമാനം ഇടിവാണുണ്ടായത്. അമേരിക്കൻ ഫെഡറൽ റിസർവ് സെപ്തംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളാണ് വിലയിൽ ഇടിവുണ്ടാക്കിയത്.

വെള്ളി വിലസംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാമിന് 2,600 രൂപയും 100 ഗ്രാമിന് 26,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,60,000 രൂപ നൽകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *