May 11, 2026

മക്കിയാട് പെരിഞ്ചേരിമലയിൽ വനം കത്തിയ സംഭവം രണ്ട് പേരെ അറസ്റ്റ് ചെയ്തു

0
Img 20240321 085050
By ന്യൂസ് വയനാട് ബ്യൂറോ

മക്കിയാട്: മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മക്കിയാട് ഫോറസ്റ്റ്സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേരിമലയിൽ കഴിഞ്ഞ ആഴ്ച‌യിൽ വനത്തിന് തീയിട്ട രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പെരിഞ്ചേരിമല കോളനിയിലെ സഹോദരങ്ങളായ വിജയൻ, അനീസ് എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഈ മാസം 10 ന് രാത്രിയായിരുന്നു പെരിഞ്ചേരിമലയിലെ അടിക്കാടിന് തീപിടിച്ചത്.

വനത്തിലെ നാല്ഹെക്ടറോളം പുൽമേടാണ് തീയിൽ കത്തിനശിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി ചെറു മൃഗങ്ങളുടെ ആവാസ വ്യവസ്ഥയടക്കം തകരാറിലായി. തുടർന്ന് വനംവകുപ്പ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തീകൊടുത്തവരെ രാവിലെ പിടികൂടിയത്. തങ്ങളാണ് തീകൊടുത്തതെന്ന് ഇവർ വനം വകുപ്പിന് മൊഴിനൽകി.

മക്കിയാട് ഡെപ്യൂട്ടി റെയ്ഞ്ചർ ബി വി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. തീകൊടുത്തതിന് പിന്നിൽ മറ്റാരെങ്കിലും പങ്കാളികളാണോ എന്നും ആരുടെയെങ്കിലും പ്രേരണപ്രകാരമാണോ ഇവർ തീകൊടുത്തതെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *