July 31, 2026

കടുവ ആക്രമണം; പ്രതിഷേധ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു

0
Img 20240321 215814
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: കബനിഗിരിയിൽ ഉണ്ടായ കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച്, കബനിഗിരി ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. നാട്ടുകാരും, ക്ഷീരകർഷകരും പ്രതിഷേധത്തിന്റെ ഭാഗമായി.

ക്ഷീരസംഘം പ്രസിഡന്റ്‌ സനിൽ ജോസ് അധ്യക്ഷനായിരുന്ന യോഗം അഞ്ചാം വാർഡ് മെമ്പർ ചാന്ദിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു. കബനിഗിരി സെൻ്റ്. മേരിസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

വർഗീസ് മുരിയൻകാവിൽ സീതാമൗണ്ട് ക്ഷീര സംഘം പ്രസിഡന്റ് വിഎസ് മാത്യു , പി ടി പ്രകാശൻ, സജി കെ പടനിലത്ത്, പത്മകുമാരി, ടോമി ഏറത്ത്, റെന്നി ജോർജ്, മായ, സുധിഷ്ണ, ശിവരാജ് സുനിൽകുമാർ, മിൽമ സംഘം സെക്രട്ടറി സജി പി.ജെ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *