May 19, 2026

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിൻ്റെ വീട് സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

0
Img 20240325 150109
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂടല്ലൂർ പ്രജീഷിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഉച്ചക്ക് 12 മണിയോടെയാണ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രജീഷിൻ്റെ വീട്ടിൽ എത്തിയത്. പിന്നീട് ബിഷപ്പ് പ്രജീഷിൻ്റെ മാതാവിനോടും സഹോദരൻ മജീഷിനോടും സംസാരിക്കുകയും പ്രാർത്ഥനയിലും പങ്ക് ചേരുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 9 നാണ് പുല്ലരിയാൻ പോയ പ്രജീഷിനെ കടുവ ആക്രമിച്ച് കൊന്നത്.

 

മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം, രൂപതാ പി ആർ ഒ ഫാ. ജോസ് കൊച്ചറക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു എബ്രാഹം മേച്ചേരിൽ തുടങ്ങിയവർ ബിഷപ്പിൻ്റെ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *