May 20, 2024

വിമുക്തി ചെസ്സ് ടൂർണ്ണമെന്റ്; ആബേൽ എം.എസും അതുൽ നാഥും ചാമ്പ്യന്മാർ

0
Img 20240325 151150

ബത്തേരി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റേയും, ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ “സെ നോ ടു ഡ്രഗ്സ് ആൻഡ് യെസ് ടു ചെസ്സ്” എന്ന ചെസ്സ് ടൂർണ്ണമെന്റ് ഇന്നലെ സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിയിൽ സമാപിച്ചു.

 

ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഷാജി എൻ. കെ നിർവ്വഹിച്ചു. ഇന്ത്യൻ ചെസ്സ് അക്കാദമി പ്രസിഡണ്ട് പി.എസ് വിനീഷ് അധ്യക്ഷത വഹിച്ചു. ഹോട്ടൽ റീജൻസി എം.ഡി ജയ്സൺ കെ. ജോസ് ,ഐ.സി.എ സെക്രട്ടറി വി.ആർ. സന്തോഷ്, കെ.എസ്.ഇ.എസ്.എ. ജില്ലാ പ്രസിഡണ്ട് അനീഷ് .എ.എസ്, ആർബിറ്റർ ആർ.രമേഷ് , വിമുക്തി കോ ഓർഡിനേറ്റർ നിക്കോളാസ് ജോസ് എന്നിവർ സംസാരിച്ചു.

 

ഇന്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങൾ ഉൾപ്പെടെയുള്ള 152 ചെസ്സ് താരങ്ങൾ പങ്കെടുത്തു. വിജയികൾക്ക് 20 ,000 രൂപയുടെ ക്യാഷ് പ്രൈസും, മെമന്റോകളും, മെഡലുകളും സമ്മാനമായി നൽകി. ജൂനിയർ വിഭാഗത്തിൽ അതുൽനാഥ് പി യും സീനിയർ വിഭാഗത്തിൽ അബേൽ എം.എസ് ഉം ചാമ്പ്യൻമാരായി. വിജയികൾക്ക് വയനാട് വിമുക്തി മിഷൻ മാനേജർ എ.ജെ ഷാജി സമ്മാനങ്ങൾ വിതരണം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *