April 28, 2024

മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം നടത്തപ്പെടും

0
Img 20240327 124018

പുൽപ്പള്ളി: മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവുപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1199 മീനം 16, 17) വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. 29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടക്കും. തുടര്‍ന്ന് രാവിലെ 7.00ന് കലശപൂജയും, 8.00ന് കലശാഭീഷേകം, വിശേഷാല്‍ പൂജകളും, 9.00ന് നാഗപൂജയും നടക്കും.

 

ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂര്‍ കിഴുന്ന സന്തോഷ്മടയന്‍ കൊടി ഉയര്‍ത്തുന്നതോടെ ഉത്സവചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 3.00ന് മലയിറക്കലും, 5.00ന് പറശ്ശിനി ഷൈജുപെരുവണ്ണാന്‍ നേതൃത്വം നല്‍കുന്ന മുത്തപ്പന്‍ വെള്ളാട്ടവും നടക്കും. 6.30ന്

ദീപസമര്‍പ്പണം, 7.00ന് ഗുളിയന്‍ വെള്ളാട്ടവും തുടര്‍ന്ന് 7.30യോടെ പെരിക്കല്ലൂര്‍ ഗാന്ധിനഗറില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ഡിപ്പോ ദേവസ്ഥാനം പന്തലില്‍ എത്തിച്ചേര്‍ന്ന് വെള്ളാട്ടങ്ങളുടെ അകമ്പടിയോടെ ദേവസ്ഥാനത്തേക്ക് സ്വീകരിക്കും. തുടര്‍ന്ന് എല്ലാവര്‍ക്കും അന്നദാനം ഉണ്ടാകും. രാത്രി 10.30ന് കളിക്കപ്പാട്ടും, 11.00ന് കലശം വരവും, 11.30 ന് ഭഗവതിവെള്ളാട്ടവും മഹോത്സവത്തില്‍ ഉണ്ടാവും. 30ന് രാവിലെ 6 ന് തിരുവപ്പനയും, 9.00ന് ഭഗവതി തിരുസ്വരൂപം വിശേഷാല്‍ പൂജകളും നടക്കും. ശേഷം ഉച്ചയ്ക്ക് 1.00ന് മഹോത്സവത്തിന് കൊടിയിറങ്ങും തുടര്‍ന്ന് അന്നദാനവും നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *