May 18, 2026

വെറ്ററിനറി സര്‍വകലാശാലയില്‍ പുതിയ വി.സിയായി ഡോ. കെ.എസ് അനില്‍ ചുമതലയേറ്റു

0
Img 20240327 202641
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട്: വെറ്ററിനറി സർവകലാശാല വി.സിയായി പ്രൊഫ. ഡോ. കെ.എസ്.അനിൽ ചുമതലയേറ്റു. മണ്ണുത്തി സർവകലാശാലയിലെ പ്രഫസറായിരിക്കെയാണ് വി.സിയായുള്ള പുതിയ നിയമനം. കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾക്ക് ശിക്ഷ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് മുൻ വി.സി ഡോ. പി സി ശശിന്ദ്രൻ രാജി വെച്ചിരുന്നു. ആ ഒഴിവിലാണ് പുതിയ വി സി യുടെ നിയമനം. ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്ന് വി. സി ഡോ. കെ.എസ്.അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *