April 28, 2024

സംസ്ഥാനത്ത് താപനില ഉയരും: കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
Img 20240327 202910

കൽപ്പറ്റ: സംസ്ഥാനത്ത് താപനില വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം കാസർഗോഡ്, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

ഇന്ന് മുതല്‍ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും ഉയർന്നേക്കും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാസർഗോഡ് 36.2, കണ്ണൂർ 37.5, വയനാട് 35.5, കോഴിക്കോട് 37.2, മലപ്പുറം 36.7, പാലക്കാട് 40.6, തൃശൂർ 37.3, എറണാകുളം 37.1, കോട്ടയം 36.8, ആലപ്പുഴ 35.4, തിരുവനന്തപുരം 36.7, കൊല്ലം 37.3, പത്തനംതിട്ട 37.1, ഇടുക്കി 33.3 എന്നിങ്ങനെയാണ് സംസ്ഥാനത്തെ നിലവിലെ താപനില. വരും ദിവസങ്ങളിൽ നിലവിൽ ഉള്ളതിനേക്കാൾ താപനില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *