April 27, 2024

കിണറിൽ അകപ്പെട്ട 3 പേരെ അത്ഭുദകരമായി രക്ഷപെടുത്തി

0
Img 20240328 081202

 

കേണിച്ചിറ: കല്ലുവെട്ടിയിൽ വീട്ടുകിണറിൽ അകപ്പെട്ട 3 പേരെ ഫയർഫോഴ്‌സും, പോലീസും ചേർന്ന് രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. കല്ലു വെട്ടി പുത്തൻപുരയിൽ വിജയൻ, തോട്ടുങ്കൽ ജോൺസൺ, അടമുണ്ട ബാബു എന്നിവരാണ് കിണറ്റിൽ അകപെട്ടത്. കിണറിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താൻ വിജയൻ കിണറിൽ ഇറങ്ങുകയായിരുന്നു. എന്നാൽ വിജയന് കിണറിൽ നിന്ന് തിരിച്ചു കയറാൻ കഴിയാതെ വരുകയും, തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയ ജോൺസണും, ബാബുവും വായു സഞ്ചാരം ലഭിക്കാതെ കിണറിൽ കുടുങ്ങുകയും ചെയ്തു.

 

 

വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും, ഫയർ ഫോഴ്സും, കേണിച്ചിറ പോലിസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. മൂന്ന് പേരേയും രക്ഷപ്പെടുത്തി കേണിച്ചിറ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല. കൽപ്പറ്റ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫിസർ പി കെ ബഷീർ,കേണിച്ചിറ എസ് ഐ അബ്ദുൾ ലത്തീഫ് എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *