April 27, 2024

കളർ ചേർത്ത മദ്യം കൈവശം വെച്ച് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

0
Img 20240328 135931

കല്ലൂർ: കല്ലൂർ തേക്കുംപറ്റ ഭാഗത്ത് കളർ ചേർത്ത മദ്യം വിൽപ്പന നടത്തിയതിന് തേക്കുംപറ്റ ഒറ്റ കണ്ടത്തിൽ വീട്ടിൽ അരുൺ(29) എന്നയാളെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ച 14.530 ലിറ്റർ മദ്യവും പിടികൂടി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് )വി. എ ഉമ്മറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു കെ.കെ, സുധീഷ്.വി, അനിൽ. എ, ശിവൻ ഇ.ബി, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില എം.ബി എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് -1 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *