May 5, 2026

സീനിയർ സിറ്റിസൺസ് ഫോറം സമരത്തിലേക്ക്

0
Img 20240406 Wa0097
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: താഴെ പറയുന്ന അടിയന്തിര പ്രശ്നങ്ങൾ സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധിയൽപ്പെടുത്തുന്നതിനും, പരിഹരിക്കാനും വേണ്ടി സീനിയർ സിറ്റിസൺ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരമുൾപ്പെടെയുള്ള സമര പരിപാടിയിലേക്ക് നീങ്ങുന്നു.

വയോജന പെൻഷൻ കുടിശ്ശിക പെരുന്നാൾ, വിഷു ഇതിനുമുൻപ് മുഴുവനും നൽകുക വയോജന നയം നിയമപ്രാബല്യത്തിലാക്കി നടപ്പിലാക്കുക. വയോമിത്രം പരിപാടി പഞ്ചായത്തുകളിലും നടപ്പിലാക്കുക.

വയനാട്ടിലേക്കുള്ള നിർമ്മിക്കുക. യാത്രാക്ലേശം പരിഹരിക്കുന്നതിനായി, ചുരം ബദൽ പാത ഉടൻ നടപ്പാക്കുക. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക. അർഹരായ വയോജനങ്ങൾക്ക് സൗജന്യമായി പോഷകാഹാരം നൽകുക വയോജനങ്ങൾക്ക് സമഗ്രമായ ഇൻഷൂറൻസ് പദ്ധതി ആവിഷ്കരിക്കുക. സാമൂഹിക ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുക. നിർത്തലാക്കിയ റെയിൽവെ കൺസെഷൻ പുനസ്ഥാപിക്കുക.

ഓരോ വാർഡ് തോറും പകൽവീടുകൾ തുടങ്ങുക. നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നൽകിയ സീനിയർ സിറ്റിസൺസിന്റെ ആ വശ്യങ്ങളെ സംബന്ധിച്ച് ഒരു തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല. എന്നീ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ലായെങ്കിൽ ഇലക്ഷനിൽ വയോജനങ്ങൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പുനപരിശോധിക്കേണ്ടതായി വരും. ഇതിന് വയോജനങ്ങളെ നിർബന്ധിതരാക്കാതെ ഈ അടിയന്തിര പ്രശ്നങ്ങൾ ഉടൻ പരിഹരി ക്കണമെന്ന് ആവശ്യപ്പെടുന്നു.

എന്ന് റ്റി.വി.രാജൻ(പ്രസിഡണ്ട്), കെ.ശശിധരൻ(വൈസ്പ്രസിഡണ്ട്), ഇ.മുരളീധരൻ(സെക്രട്ടറി) ജി.കെ.ഗിരിജ(ഖജാൻജി) തുടങ്ങിയവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *