October 8, 2026

കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു

0
WhatsApp Image 2026-10-08 at 9.37.24 PM
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാം ദിനത്തിലും പോയിന്റ് പട്ടികയിൽ ബത്തേരി ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു. 223 പോയിന്റ് നേടിയാണ് ബത്തേരി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 170 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 82 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.

സ്കൂൾ തലത്തിൽ 118 പോയിന്റുമായി മീനങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തുണ്ട്. 74 പോയിന്റുമായി എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി രണ്ടാം സ്ഥാനത്തും 68 പോയിന്റുമായി ജി.എച്ച്.എസ്.എസ്. ആനപ്പാറ മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം മഴ മൂലം ഇന്ന് പൂർത്തീകരിക്കാൻ സാധിക്കാത്ത മത്സരങ്ങൾ നാളത്തേക്ക് പുനഃക്രമീകരിച്ചു.
1.സീനിയർ ബോയ്സ് പോൾ വാൾട്, ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ, 4×100 മീറ്റർ റിലേ എന്നിവയാണ് നാളെ നടക്കുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *