October 8, 2026

ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു

0
WhatsApp Image 2026-10-08 at 5.35.12 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort Zones) കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. “ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം” എന്ന സന്ദേശമുയർത്തിയാണ് യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യകരമായ വിനോദ-വിശ്രമ സൗകര്യങ്ങളൊരുക്കുന്ന പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ചുണ്ടേലിൽ പ്രവർത്തനമാരംഭിച്ച റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കേന്ദ്രത്തിലെ സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ ഫ്രാൻസൺ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി) സജിത്ത് ചന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകി.

വിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാനവാസ് പള്ളിയാൽ, ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ, വാർഡ് മെമ്പർ ഷൈനി, എം.മുജീബ് ടി.ജെ.പൗലോസ്, ജോസ് മാഷ്, മൊയ്തീൻകുട്ടി എന്നിവർ സംസരിച്ചു.

ചടങ്ങിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദീൻ സ്വാഗതവും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നന്ദിയും രേഖപ്പെടുത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *