May 5, 2026

ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തു സൂക്ഷിച്ച കോപ്പർ കേബിൾ മോഷ്ടിച്ച യുവാവ് പിടിയിൽ

0
Img 20240406 153508
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: മുള്ളൻകൊല്ലി ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തു സൂക്ഷിച്ച കോപ്പർ കേബിൾ മോഷ്ടിച്ച കേസിലാണ് ഭൂതാനം പുളിക്കൽക്കണ്ടി വീട്ടിൽ സജിത്ത് (31) നെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സുമാർ 109900 രൂപയോളം വിലമതിക്കുന്ന കോപ്പർ കേബിൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

പുൽപള്ളി എസ്.എച്ച്.ഓ പി സുഭാഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എച്ച്. ഷാജഹാൻ, എസ്.സി.പി.ഓ അനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *