ഇഫ്താർ സംഗമം നടത്തി
മാനന്തവാടി: മാനന്തവാടി ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അഭിഭാഷകരുടെ ഇഫ്‌താർ സംഗമം നടത്തി. സംഗമത്തിൽ സ്പെഷ്യൽ കോടതി ജഡ്‌ജ് പ.ടി പ്രകാശൻ ഇഫ്‌താർ സന്ദേശം നൽകി. മജിസ്ട്രേറ്റുമാരായ മണികണ്‌ഠൻ, അമ്പിളി, സ്പെഷ്യൽപ്രോസിക്യൂട്ടർ ജോഷി, അസിസ്റ്റന്റ് പ്രോസിക്യൂട്ടർമാരായ സുകന്യ, ദീപ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് സി.കെ സന്തോഷ്, സെക്രട്ടറി അമൃത് രാജ് ജോർജ്, ട്രഷറർ അബ്‌ദുൾ സത്താർ എന്നിവർ നേതൃത്വം നൽകി.





Leave a Reply