മേപ്പാടിയെ ആവേശത്തിലാറാടിച്ച് കെ. സുരേന്ദ്രൻ്റെ റോഡ് ഷോ.
മേപ്പാടി: തോട്ടം മേഖലയിൽ ആവേശം വാരി വിതറി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ റോഡ് ഷോ മേപ്പാടിയിൽ നടന്നു. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി റോഡ് ഷോ ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്തു. വികസിത വയനാട് എന്ന സ്വപ്നം പൂവണിയാൻ സ്ഥിരം എം.പി വയനാടിന് വേണമെന്ന് റോഡ് ഷോക്ക് ശേഷം സംസാരിക്കവെ സ്ഥാനാർത്ഥി വ്യക്തമാക്കി.തോട്ടം തൊഴിലാളികളും, ഗോത്ര സമൂഹവും ദുരിത ജീവിതത്തിൽ കഴിയുകയാണ്. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത എം.പിയാണ് വയനാടിൻ്റെ ശാപം. വയനാടിന് മോദിയുടെ ഗ്യാരൻ്റി ഉറപ്പാക്കാൻ എൻ ഡി എ സ്ഥാനാർത്ഥി ജയിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.മുതിർന്ന ബിജെപി നേതാക്കൾ റോഡ് ഷോക്ക് നേതൃത്വം നൽകി.





Leave a Reply