April 29, 2024

കുറിച്ചിയാട് കോളനിയിൽ വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി

0
Img 20240413 175707

ചെതലയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ്പ് വയനാടിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ ചെതലയം സംരക്ഷിത വനമേഖലയിൽപ്പെട്ട കുറിച്ചിയാട് കോളനിയിൽ ഇൻ്റെൻസിവ് വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി.

കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗം രാജേഷ് കുമാർ വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യുന്നത് പരിചയപ്പെടുത്തുകയും, വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെപറ്റി ബോധവൽക്കരണവും നടത്തി. സ്വീപ്പ് അംഗം ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ജനങ്ങളുടെ വോട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത ഉറപ്പുവരുത്തുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് ഡൽന, ബിപിൻ, കീർത്തി, റസൽ, ഫൈസൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *