July 9, 2026

“വോട്ടറിവ്” – ഓൺലൈൻ ക്വിസ്

0
Img 20240413 180138
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ സോഷ്യൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘വോട്ടറിവ്’ എന്ന പേരിൽ ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു. ഗൂഗിൾ ഫോം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

എല്ലാ വോട്ടർമാരെയും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക, ബാഹ്യമോ ആഭ്യന്തരമോ ആയ പ്രേരണകളാൽ സ്വാധീനിക്കപ്പെടാതെ നിർഭയമായി വോട്ട് ചെയ്യാൻ പൊതുജനങ്ങളെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വോട്ടറിവ്’ ക്വിസ് സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.

ഏപ്രിൽ 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഏവർക്കും അവരവരുടെ സൗകര്യപ്രദമായ സമയങ്ങളിൽ ‘വോട്ടറിവി’ന്റെ ഭാഗമാകാവുന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും അനുമോദനപത്രവും നൽകുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക് ഏപ്രിൽ 15 ന് ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ പേജുകളിൽ (ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ചാനൽ ) ലഭ്യമാകുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *