July 9, 2026

മീനപ്പൂക്കൾ: കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി 

0
Img 20240413 181024
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘എങ്ക’ലൈബ്രറിയിൽ വെച്ച് മീനപ്പൂക്കൾ ക്യാമ്പ് അംഗങ്ങളായ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

രാജീവൻ കെ അധ്യക്ഷത വഹിച്ചു. അശോകൻ കെ, മോഹൻ ദാസ് കെ. കെ, ശിഹാബ് മുരുക്കോളി, വിദ്യ കെ, ഷാജി കെ, ഇർഷാദ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

വയനാട് ജില്ലയിലെ വിവിധ കോളനികളിലെ നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളിലെ സർഗ വാസനകൾ പരിപോഷിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *