July 9, 2026

സ്ത്രീധന പീഡനം; ജാമ്യമെടുത്ത് മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ 

0
Img 20240413 190124
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്കു ശേഷം പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശിയായ ആന്തൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ്‌ ഷാഫി (40) യെയാണ് തൊണ്ടർനാട് പോലീസ് മലപ്പുറം ചങ്ങരംകുളത്ത് വച്ച് പിടികൂടിയത്.

2022 ലാണ് തേറ്റമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 2006-ൽ വിവാഹം കഴിഞ്ഞ് മലപ്പുറം ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചു വരവേ പ്രതി സ്ത്രീധനത്തിന്റെ പേര് പറഞ്ഞു നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എച്ച് മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യൻ, സിവിൽപോലീസ് ഓഫീസർ ജയചന്ദ്രൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *