April 29, 2024

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ആദ്യം പരിഹരിക്കുന്നത് കർഷക സമരം: ടി സിദ്ധീഖ് എം എൽ എ

0
Img 20240413 180921nmeqlcy

കൽപ്പറ്റ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാൽ കര്‍ഷക സമരം പരിഹരിക്കുകയാണ് ആദ്യത്തെ പ്രധാന ഉത്തരവാദിത്വമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീഖ് പറഞ്ഞു. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിൽ പോലീസ് വെടിവെപ്പിൽ രക്തസാക്ഷിയായ ശഹീദ് ശുഭ്കരൺ സിങ്ങിൻ്റെ ചിതാഭസ്മവുമായി ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് വന്ന് കബനി നദിയിൽ നിമഞ്ജനം ചെയ്യുന്ന വിലാപയാത്രക്ക് പൊഴുതനയിൽ എം എൽ എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇനി ഒരു കര്‍ഷകന്‍ രക്തസാക്ഷി ആവാതിരിക്കാന്‍ കര്‍ഷകനെ ചേര്‍ത്ത് നിര്‍ത്തി അവരുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കാനും, പരിഗണിക്കാനുമുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും ഇസ്രായേലില്‍ നിന്ന് ഡ്രോണ്‍ അടക്കമുള്ളവ വാങ്ങി ആ ഡ്രോണ്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു ആളുകള്‍ക്കെതിരെ വെടിവെച്ച് ആളുകളെ കൊലപ്പെടുത്താനും, സമരത്തെ തകര്‍ക്കാനും ശ്രമിച്ച നരേന്ദ്ര മോഡിക്ക് ഈ തെരഞ്ഞെടുപ്പില്‍ കര്‍ഷക സമൂഹം കനത്ത പ്രതികരണം നല്‍കും.

രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം ഊട്ടുന്ന കര്‍ഷകനോട് നന്ദി കാണിക്കുന്നതിനു പകരം അവരോട് നിന്ദ കാണിച്ചത് ഒരിക്കല്‍ പോലും അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഒന്നുമില്ലാതിരുന്ന ഇന്ത്യ രാജ്യത്തെ ഭക്ഷ്യസ്വയം പര്യാപ്തതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ രാജ്യത്തെ കര്‍ഷകനെ ചേര്‍ത്ത് നിര്‍ത്താനും, അവന് എതിരായിട്ടുള്ള കര്‍ഷക നിയമങ്ങള്‍ റദ്ദാക്കാനുമുള്ള നടപടികള്‍ ഈ രാജ്യത്ത് സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.

ശഹീദ് ശുഭ്കരണ്‍ സിംഗിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയെ പൊഴുതനയില്‍ വെച്ച് സ്വീകരിക്കുകയും, ചിതാഭസ്മത്തില്‍ ആശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വിലാപയാത്രയെ അനുഗമിച്ച് കൊണ്ട് സര്‍വണ്‍ സിംഗ് പന്തേര്‍, രജീന്ദ്ര സിംഗ് ഗോള്‍ഡ, മഹേഷ് ചൗധരി, പി ടി ജോണ്‍, എന്നിവരുണ്ടായിരുന്നു. ചാണ്ടി ഉമ്മന്‍, കെ വി ഉസ്മാന്‍, ടി ഹംസ, സലിം മേമന, സി. മൊയ്തീന്‍കുട്ടി, എബിന്‍ മുട്ടപ്പള്ളി, എം എം ജോസ്, പൊഴുതന പഞ്ചായത്ത് മെമ്പർമാരായ സുധ, നാസര്‍ കാതിരി, ഹനീഫ, ജോണ്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കാളികളായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *