May 17, 2026

ശുദ്ധജലക്ഷാമത്തിന് ഉടൻ പരിഹാരമുണ്ടാക്കണം: സമരം നടത്തുമെന്ന് ഊരുകൂട്ടം

0
Img 20240414 133711
By ന്യൂസ് വയനാട് ബ്യൂറോ

ചീയമ്പം: ഗോത്ര സങ്കേതത്തിലെ ശുദ്ധജലക്ഷാമത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ഊരുകൂട്ടം ആവശ്യപ്പെട്ടു. എല്ലാ വീടുകളിലും ശുദ്ധജലമെന്ന് പറഞ്ഞ് ടാപ്പ് സ്‌ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും കോളനിക്കാർ ഇപ്പോഴും വിലകൊടുത്ത് ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണ്. ഇവിടെ നിർമിച്ച പദ്ധതികൾ പൂർത്തീകരിക്കാനും ബന്ധപ്പെട്ട വകുപ്പ് അധികാരികൾ താൽപര്യം കാണിച്ചില്ല.

ഒഴിഞ്ഞ പാത്രങ്ങളുമായി കോളനിക്കാർ സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളെന്ന് പറഞ്ഞ് ശുദ്ധജലം നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും നേതാക്കൾ അറിയിച്ചു. സമ്മേളനത്തിന് ബി.വി.ബോളൻ അധ്യക്ഷത വഹിച്ചു. വി.എൻ.ഭാസ്കരൻ, അപ്പിബോളൻ, മാസികാളൻ, ഗീതാവിജയൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *