July 8, 2026

യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന് സേവനവഴിയിൽ ഒരു പൊൻതിളക്കം കൂടി: പത്മാവതിയമ്മക്കും കുടുംബത്തിനും ഇനി കുടി വെള്ളത്തിനായി ടാങ്കറിനെ ആശ്രയിക്കേണ്ട ആറുവാൾ

0
Img 20240419 144617
By ന്യൂസ് വയനാട് ബ്യൂറോ

ചെറുകര: പപ്പടം വിറ്റ് ഉപ ജീവനം നടത്തുന്നവരാണ് ആറുവാൾ ചെറുകര ചെട്ടിയാർ വീട്ടിലെ പത്മാവതിയമ്മ. വാർധക്യത്തോട് അടുത്തെങ്കിലും തന്റെയും കുടുംബത്തിന്റെയും ചിലവിനുള്ള തുക പൊരിയെയിലിലും നടന്ന് പപ്പടം വിറ്റാണ് അവർ കണ്ടെത്തിയിരുന്നത്. എന്നാൽ പത്മാവതിയമ്മയുടെ ഏറ്റവും വലിയ സങ്കടമായിരുന്നു കുടിവെള്ളത്തിനായി പഞ്ചായത്ത് നൽകുന്ന ടാങ്കറുകളെ ആശ്രയിക്കേണ്ടി വരുന്നത്.

സ്വന്തമായി കിണറുണ്ടെങ്കിലും കാല വർഷത്തിൽ ആ കിണർ ഇടിയുകയും വേനൽക്കാലത്ത് അമ്മയ്ക്കും മക്കളും മരുമക്കളും അടങ്ങുന്ന ആറു വീട്ടുകാർക്കും പഞ്ചായത്ത് വാഹനത്തിൽ നൽകുന്ന വെള്ളമായിരുന്നു ഏക ആശ്രയം. എന്നാൽ നിലവിലെ കടുത്ത വേനലിൽ ശുദ്ധ ജലത്തിനുള്ള ആവശ്യകത വർധിച്ചതോടെ പഞ്ചായത്ത് നൽകുന്ന ജലം ഈ കുടുംബങ്ങൾക്ക് അപര്യാപതമായി.

ഈ സാഹചര്യത്തിൽ പത്മാവതിയമ്മയുടെ അവസ്ഥ മനസ്സിലാക്കി യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ഇടപെടുകയും പത്മാവതിയമ്മയുടെ ഇടിഞ്ഞ കിണറിലെ ചെളി കോരി വൃത്തിയാക്കുകയും പുതുതായി അഞ്ചു റിങ് ഇറക്കി കിണറിനെ പുതുക്കിപ്പണിയുകയും ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും നിലവിൽ പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മൻ നേതൃത്യം നൽകുന്ന യൂത്ത് കോൺഗ്രസ് ഔട്ട് റീച് സെൽ ഇത്തരത്തിൽ ഗ്രാമ ഗ്രാമാന്തിരങ്ങളിൽ സേവനത്തിന്റെ പുതു വസന്തം സൃഷ്‌ടിക്കുകയാണ്.

സേവന ദൗത്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഔട്ട് റീച് സെൽ ജില്ലാ വൈസ് ചെയർമാൻ ബൈജു പുത്തൻപുര, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ഉപാധ്യക്ഷൻ ഒ ടി ഉനൈസ്, ഔട്ട് റീച് സെൽ നിയോജക മണ്ഡലം ചെയർമാൻ ഷറഫലി കെ, വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീർ തരുവണ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് കെ, ഷിനു വടകര, അമൽ ജിത്ത്, ജംഷീർ കെ, ഷാഹിദ് തോട്ടോളി, ഹമീദ് തോട്ടോളി, സനീഷ് പെരുവടി നസീർ സി എച് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *